ആലപ്പുഴ: യു.ഡി.എഫ് പ്രവർത്തകർക്ക് ആവേശം പകർന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം.
കായംകുളം കൃഷ്ണപുരത്ത് ഞക്കനാലിൽ നിന്നാരംഭിച്ച് രാത്രിയിൽ അരൂർ നിയോജക മണ്ഡലത്തിലാണ് സമാപിച്ചത്. ആലപ്പുഴ നഗരസഭയിലെ 52 വാർഡുകളിലെ സ്ഥാനാർത്ഥികളെ അഞ്ച് കേന്ദ്രങ്ങളിൽ സംഗമിപ്പിച്ചാണ് കെ.സി അവർക്കുവേണ്ടി വോട്ട് അഭ്യർത്ഥിച്ചത്. ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളുടെ ഭരണം യു.ഡി.എഫിന്റെ കൈയിലെത്തുമെന്ന് അദ്ദേഹം പറഞ്ഞു. അഡ്വ. ബി.ബാബുപ്രസാദ്, എം.ജെ.ജോബ്, ഇല്ലിക്കൽ കുഞ്ഞുമോൻ, ബഷീർ കോയാപറമ്പിൽ, എ.എം.നസീർ തുടങ്ങിയവർ സംസാരിച്ചു.