
ആലപ്പുഴ : ഇരവുകാട് വാർഡിൽ കഴിഞ്ഞ 5 വർഷക്കാലം നടന്നു വന്ന പ്രവർത്തനങ്ങളുടേയും ഭാവിയിൽ നടപ്പിലാക്കാനുള്ള പ്രവൃത്തി രേഖയുടെയും പ്രകാശനം അഡ്വ.എ.എം. ആരിഫ് എം.പി നിർവ്വഹിച്ചു. ഇരവുകാട് വാർഡിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ഇന്ദുവിനോദിന്റെ വിജയത്തിനായി രണ്ടാം ബൂത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന കുടുംബയോഗത്തിലായിരുന്നു പ്രകാശനം. ചടങ്ങിൽ സേതു അദ്ധ്യക്ഷനായി. സ്ഥാനാർത്ഥി ഇന്ദു വിനോദ്, സത്യദേവൻ, പി.കെ ബൈജു,അനിൽ ജോസഫ്, രവിശങ്കർ തുടങ്ങിയവർ സംസാരിച്ചു.