
ഹരിപ്പാട്: ദേശീയപാത വികസനം നടപ്പിലാക്കുമ്പോൾ പുരാതനമായ ചേപ്പാട് പള്ളി സംരക്ഷിക്കണമെന്ന് സി.പി.ഐ കൺട്രോൾ കമ്മീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ ആവശ്യപ്പെട്ടു. പള്ളി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സത്യഗ്രഹം നടത്തുന്ന വൈദികരേയും അദ്ദേഹം സന്ദർശിച്ചു. സി.പി.ഐ.ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ്, സംസ്ഥാന കൗൺസിൽ അംഗം എൻ.രവീന്ദ്രൻ ,മണ്ഡലം സെക്രട്ടറി കെ. കാർത്തികേയൻ, അസി സെക്രട്ടറി പി.ബി.സുഗതൻ, എ.ശോഭ എന്നിവർ ഒപ്പമുണ്ടായിരുന്നു.