
ഹരിപ്പാട്: നൽകിയ വാഗ്ദാനങ്ങൾ എല്ലാം പാലിച്ച് ജനങ്ങളോടൊപ്പം നിൽക്കുന്ന പ്രസ്ഥാനമാണ് ഇടത് പക്ഷ ജനാധിപത്യ മുന്നണിയെന്ന് പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.എൽ ഡി എഫ് പള്ളിപ്പാട് പൊയ്യക്കരയിൽ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ്പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗോപി ആലപ്പാട് അധ്യക്ഷത വഹിച്ചു .സി. പി. എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം.സത്യപാലൻ, സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം എൻ.രവീന്ദ്രൻ, കെ.കാർത്തികേയൻ, പി.ബി സുഗതൻ, സി.പ്രസാദ്, കെ.കൃഷ്ണൻകുട്ടി ജോമോൻ കുളഞ്ഞി കൊമ്പിൽ ,ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി എ ശോഭ എന്നിവരും പങ്കെടുത്തു