
ചേർത്തല:ദക്ഷിണാമൂർത്തി യുടെ പേരിൽ പ്രവർത്തിക്കുന്ന കലാനിധി സെന്റർ ഫോർ ഇന്ത്യൻ ആർട്സ് ആൻഡ് കൾച്ചറൽ ഹെറിറ്റേജ് ട്രസ്റ്റ് ഏർപ്പെടുത്തിയ ഈ വർഷത്തെ കലാനിധി ദക്ഷിണാ മൂർത്തി പുരസ്‌കാരം ചേർത്തല ഡോ.ഗോവിന്ദൻ കുട്ടി മാസ്റ്റർക്കും,കലാനിധി വയലാർ പുരസ്‌കാരം കോഴിക്കോട് പരത്തുള്ളി രവീന്ദ്രൻ മാസ്റ്റർക്കും
കലാനിധി സാംസ്‌കാരിക പുരസ്‌കാരം ഐ.എം.എസ്സ് ചെയർമാൻ റെജി ജോസഫിനും സമ്മാനിച്ചു.
ചേർത്തല ഡോ.ഗോവിന്ദൻ കുട്ടി മാസ്റ്ററുടെ വസതിയായ സൗപർണ്ണികയിൽ നടന്ന ചടങ്ങിൽ മന്ത്റി പി.തലോത്തമൻ അവാർഡുകൾ വിതരണം ചെയ്തു .കലാനിധി ചെയർപേഴ്‌സൺ ആൻഡ് മാനേജിംഗ് ട്രസ്റ്റി ഗീതാ രാജേന്ദ്രൻ അദ്ധ്യക്ഷനായി. വയലാർ ശരത്ചന്ദ്രവർമ്മ വിശിഷ്ടാതിഥിയായ ചടങ്ങിൽ പ്രമോദ് പയ്യന്നൂർ മുഖ്യ പ്രഭാഷണം നടത്തി. കലാനിധി ട്രസ്റ്റി പി.അനിൽ സ്വാഗതവും വൈ.സി .ദാസ് നന്ദിയും പറഞ്ഞു.