ആലപ്പുഴ: നഗരസഭയിൽ നിന്ന്, പുതിയ വോട്ടർമാർക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണം ഇടത് സ്ഥാനാർത്ഥികളേയും പാർട്ടി പ്രവർത്തകരേയും ഏൽപ്പിച്ച മുനിസിപ്പൽ സെക്രട്ടറിക്കും ഉദ്യോഗസ്ഥർക്കുമെതിരെ നടപടി ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയതായി കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ അറിയിച്ചു. പുതിയ തിരിച്ചറിയൽ കാർഡുകൾ സി.പി.എം പ്രവർത്തകർ കൈക്കലാക്കി നേരിട്ട് വീടുകളിൽ എത്തിച്ചത് തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ അട്ടിമറിച്ചതിന് തുല്യമാണെന്നും ഷുക്കൂർ ആരോപിച്ചു.