ആലപ്പുഴ:ഡോ.ബി.ആർ.അംബേദ്കറുടെ ചരമദിന അനുസ്മരണ സമ്മേളനം ഡി.സി.സി ട്രഷറർ ടി.സുബ്രമണ്യദാസ് ഉദ്ഘാടനം ചെയ്തു. ഭാരതീയ ദളിത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ ദളിത് കോൺഗ്രസ് ജില്ലാ സെക്രട്ടറി വി.യശോധരൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി ജി.സഞ്ജീവ് ഭട്ട്,ഒ.എസ്.പ്രതീഷ്,സമ്മി ജോർജ്,ബി.ബാബു,കെ.എസ്. രവി എന്നിവർ സംസാരിച്ചു.