കായംകുളം: കായംകുളം ബി.ആർ.സി.യുടെ നേതൃത്വത്തിൽ ലോക ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി മൂന്നു ദിവസം നീണ്ടു നിന്ന ആഘോഷ പരിപാടികൾ കുട്ടികളുടെ ഗൃഹസന്ദർശനത്തോടു കൂടി അവസാനിച്ചു .

7 പഞ്ചായത്തുകളിലും കായംകുളം മുനിസിപ്പാലിറ്റിയിലുമായി 9 ക്ലസ്റ്ററുകളിലുമായി 67 ഗൃഹാധിഷ്ഠിത കുട്ടികളുടെ വീടുകളാണ് ക്ലസ്റ്റർ അംഗങ്ങളും ക്ലസ്റ്റർ സ്കൂൾ ഹെഡ്മാസ്റ്റർമാർ, എസ്.എം.സി. ചെയർമാൻമാർ എന്നിവരും സന്ദർശിച്ചത്.

കായംകുളം ബി.ആർ.സി. തല ഉദ്ഘാടനം വി. ബേബികുമാർ നിർവ്വഹിച്ചു.