ആലപ്പുഴ: തദ്ദേശ തിരഞ്ഞെടുപ്പ് ദിവസമായ നാളെ ജില്ലയിലെ എല്ലാ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. പോളിംഗ് സ്റ്റേഷനുകൾ, പോളിംഗ് സാമഗ്രികളുടെ വിതരണ- സ്വീകരണകേന്ദ്രങ്ങൾ, വോട്ടെണ്ണൽ കേന്ദ്രങ്ങൾ, വോട്ടിംഗ് മെഷീനുകളുടെ സ്‌ട്രോംഗ് റൂം എന്നിവ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ഇന്നും അവധിയായിരിക്കുമെന്ന് കളക്ടർ ഉത്തരവായി.