നൂറനാട്: നൂറനാട് ഗ്രാമത്തിൽ അൻപത് വർഷമായി സുരേഷ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കൊമേഴ്സ് എന്ന സ്ഥാപനം നടത്തിയിരുന്ന കെ. രാമചന്ദ്രനെ ശിഷ്യരും ബന്ധുമിത്രാദികളും ഗൂഗിൾ മീറ്റിലൂടെ അനുസ്മരിച്ചു. ഹൃദ്യമായ ചിരിയും സ്നേഹപൂർവമായ ശാസനയും പ്രകടിപ്പിച്ച വിശാലഹൃദയനായിരുന്നു ടൈപ്പ് മാസ്റ്ററായിരുന്ന കെ. രാമചന്ദ്രനെന്ന് സംസ്ഥാന ഹൗസിംഗ് ബോർഡ് ചെയർമാൻ പി. പ്രസാദ് പറഞ്ഞു. നൂറനാട് രാമചന്ദ്രൻ, അശോക് കർത്ത, എം.ജി. രാധാകൃഷ്ണൻ ഉണ്ണിത്താൻ, പി. പരമേശ്വരൻ പിള്ള, ഡി. സന്തോഷ് കുമാർ, രാജു കാവുംപാട് എന്നിവർ സംസാരിച്ചു. ഡോ. സുരേഷ് നൂറനാട് സ്വാഗതവും ആർ. സന്തോഷ് ബാബു നന്ദിയും പറഞ്ഞു. നൂറ്റിയിരുപതോളം പേർ ഗൂഗിൾ മീറ്റിൽ പങ്കെടുത്തു.