ഹരിപ്പാട്: ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് കാർത്തികപ്പള്ളി കിഴക്ക് ഡിവിഷൻ സ്ഥാനാർത്ഥി ഷീലാ സത്യനും ബി.ജെ.പി കാർത്തികപ്പള്ളി പഞ്ചായത്ത് ജനറൽ സെക്രട്ടറി സി. വേണുവും സഞ്ചരിച്ച ബൈക്കിൽ അജ്ഞാത വാഹനമിടിച്ച് ഇരുവർക്കും പരിക്കേറ്റു. അപകടത്തിൽ ദുരൂഹതയുണ്ടെന്ന് ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു.
കാർത്തികപ്പള്ളി തൃക്കുന്നപ്പുഴ റോഡിൽ ചിറയിൽപടിക്കൽ ഷാപ്പിനു സമീപം ഇന്നലെ വൈകിട്ട് 6ന് പ്രചാരണം കഴിഞ്ഞു മടങ്ങവേയാണ് സംഭവം. കോൺഗ്രസ് വിട്ട് ബി.ജെ.പി സ്ഥാനാർത്ഥിയായ ഷീല സത്യന് ഭീഷണി ഉണ്ടായിരുന്നതായി നേതാക്കൾ പറയുന്നു. അപകടത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ബി.ജെഞ്ഞപി പഞ്ചായത്ത് കമ്മിറ്റി തൃക്കുന്നപ്പുഴ പൊലീസിൽ പരാതി നൽകി.