ചേർത്തല: ഭർത്താവിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് സ്ഥാനാർത്ഥിയും കുടുംബവും ക്വാറൻന്റൈനിൽ. നഗരസഭ 28-ാം വാർഡിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ലിസി ടോമിയുടെ ഭർത്താവും മുൻ കൗൺസിലറുമായ ടോമി എബ്രഹാമിനാണ് രോഗം സ്ഥിരീകരിച്ചത്. തുടർന്ന് സ്ഥാനാർത്ഥിയും കുടുംബവും നീരീക്ഷണത്തിലാണ്.