ചേർത്തല:ബുറേവി ചുഴലിക്കാ​റ്റിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന ദുരന്തനിവാരണ അതോറി​ട്ടി ദുരന്തനിവാരണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് മത്സ്യബന്ധനം നിരോധിച്ചതു മൂലം പതിനായിരക്കണക്കിന് മത്സ്യത്തൊഴിലാളികൾക്കുണ്ടായ ഒരാഴ്ചത്തെ തൊഴിൽ നഷ്ടം നികത്താൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ജാക്‌സൺ പൊള്ളയിൽ ആവശ്യപ്പെട്ടു
പ്രകൃതിക്ഷോഭ ദുരന്ത നിവാരണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് തൊഴിൽ മേഖലയിൽ നിരോധനം ഏർപ്പെടുത്തിയതുമൂലം തൊഴിൽ നഷ്ടമായ ഏക തൊഴിലാളി വിഭാഗം മത്സ്യത്തൊഴിലാളികളാണ്. അതിനാൽ ദുരന്ത നിവാരണത്തിന്റെ ഭാഗമായി തൊഴിൽ നഷ്ടപരിഹാരം കൊടുക്കാൻ ദുരന്തനിവാരണ അതോറിട്ടിക്ക് ബാദ്ധ്യതയുണ്ട്. ഉത്പാദന മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളി വിഭാഗം എന്ന നിലയിൽ നഷ്ടമായ തൊഴിൽ ദിനങ്ങൾക്ക് നഷ്ടപരിഹാരം കൊടുക്കാൻ സ്വതന്ത്റ മത്സ്യത്തൊഴിലാളി ഫെഡറേഷൻ ജില്ലാ സെക്രട്ടറി ആന്റണി കുരിശുങ്കൽ നകിയ പരാതിയിൽ മനുഷ്യാവാകാശ കമ്മിഷൻ ഉത്തരവ് ഉണ്ടായിട്ടും നഷ്ടപരിഹാരം നൽകാൻ സംസ്ഥാന സർക്കാരും, ദുരന്തനിവാരണ അതോറിട്ടിയും തയ്യാറായിട്ടില്ല.ഇതിനെതിരെ സംസ്ഥാന വ്യാപകമായി പ്രക്ഷോഭത്തിന് നേതൃത്വം കൊടുക്കാൻ ഫെഡറേഷൻ സംസ്ഥാന കമ്മി​റ്റി തീരുമാനിച്ചു. യോഗത്തിൽ ജാക്‌സൻ പൊള്ളയിൽ അദ്ധ്യക്ഷത വഹിച്ചു.