ചേർത്തല:എസ്.എൻ.ഡി.പി യോഗം പള്ളിപ്പുറം 731-ാം നമ്പർ ശാഖയിലെ വിശേഷാൽ വാർഷിക പൊതുയോഗം യൂണിയൻ കൗൺസിലർ പി.പി.ദിനദേവ് ഉദ്ഘാടനം ചെയ്തു.യോഗം ഡയറക്ടർ ബോർഡ് അംഗം വി.ശശികുമാർ അദ്ധ്യക്ഷത വഹിച്ചു.ശാഖ പ്രാർത്ഥനാലയത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന യോഗത്തിൽ 114-ാമത് യോഗം വാർഷിക പ്രതിനിധികളെ തിരഞ്ഞെടുത്തു.