മുതുകുളം: ആറാട്ടുപുഴ കൊച്ചുപൊറുതിയിൽ (തുറൂമൂട്ടിൽ) അബ്ദുൽ റഷീദ് (58) ദമാമിൽ കുഴഞ്ഞുവീണു മരിച്ചു. ജോലി കഴിഞ്ഞു അടുത്തുള്ള കടയിൽ ചായ കുടിക്കുന്നിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും കഴിഞ്ഞ ദിവസം സൗദി സമയം വൈകിട്ട് 6 മണിയോടെ മരിച്ചു. ഒരു വർഷം മുമ്പ് നാട്ടിൽ ലീവിന് വന്നിരുന്നു. ദമാം അൽ അരീഫി കമ്പനിയിലായിരുന്നു ജോലി. ഭാര്യ: ഷാഹിദ. മക്കൾ: ഷംലാദ് (ആർ.ടി ഓഫീസ്, കോട്ടയം), ഷംന, റിയാന. മരുമക്കൾ: ഷഹനാസ് (അദ്ധ്യാപിക, ഗവ. യു.പി സ്കൂൾ, ചിറയിൻകീഴ്), ഷമീർ, നൗഫൽ. കബറടക്കം ദമാമിൽ.