
ആലപ്പുഴ: വോട്ടെടുപ്പുമായി ബന്ധപ്പെട്ട് കർശന നിർദ്ദേശങ്ങളാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ പുറപ്പെടുവിച്ചിരിക്കുന്നത്.
 വോട്ടെടുപ്പ് ദിവസം സമ്മതിദായകർ ഒഴികെ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിയമാനുസൃത പാസ് ഇല്ലാത്ത ആരും പോളിംഗ് ബൂത്തുകളിൽ പ്രവേശിക്കരുത്
 ഏതെങ്കിലും തിരിച്ചറിയൽ രേഖ കരുതണം
 പഞ്ചായത്തുകളിൽ പോളിംഗ് സ്റ്റേഷന്റെ 200 മീറ്റർ പരിധിയിയോ നഗരസഭകളിൽ 100 മീറ്റർ പരിധിയിലോ രാഷ്ട്രീയ കക്ഷികളുടെ പേരോ ചിഹ്നമോ ആലേഖനം ചെയ്ത മാസ്‌ക് ഉപയോഗിക്കരുത്
 വോട്ടെടുപ്പ് അവസാനിക്കുന്നതിനു മുൻപുള്ള 48 മണിക്കൂറിലും വോട്ട് എണ്ണുന്ന ദിവസവും മദ്യം വിതരണം പാടില്ല
 ബൂത്തുകൾക്ക് സമീപവും രാഷ്ട്രീയകക്ഷികളും സ്ഥാനാർത്ഥികളും നിർമ്മിക്കുന്ന ക്യാമ്പിന്റെ പരിസരത്തും ആൾക്കൂട്ടം ഒഴിവാക്കണം
 ക്യാമ്പുകളിൽ ഭക്ഷണ വിതരണംപാടില്ല