ആലപ്പുഴ:പുന്നപ്ര കാർമ്മൽ എൻജിനീയറിഗ് കോളേജിൽ കൊവിഡ് മാനദണ്ഡം പാലിച്ച് ഹ്രസ്വകാല എൻജിനീയറിംഗ് കോഴ്സുകളുടെ പുതിയ ബാച്ച് ആരംഭിക്കുമെന്ന് ഹ്യുമാനിറ്റീസ് വിഭാഗം മേധാവി ഡോ.നാരായണൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കമ്പ്യൂട്ടർ-മൊബൈൽഫോൺ സർവീസ്, ഇലക്ട്രിക്കൽ വയറിംഗ്, വെൽഡിംഗ്, ടർണർ ആൻഡ് മെഷീനിസ്റ്റ്, ഓട്ടോകാഡ്, കമ്പ്യൂട്ടർ ഹാർഡ് വെയർ, സി.എൻ.സി ആൻഡ് ബേസിക് മെഷീനിംഗ് എന്നീ കോഴ്സുകളാണ് ആരംഭിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് :9446513899, 9946148392. വാർത്താസമ്മേളനത്തിൽ കൊമേഴ്സ് കോ-ഓർഡിനേറ്റർ കെ.വി.ജോർജ്ജും പങ്കെടുത്തു.