ആലപ്പുഴ: തദ്ദേശ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് മികവാർന്ന വിജയം നേടുമെന്ന് മന്ത്രി പി.തിലോത്തമൻ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ കോടികളുടെ വികസനമാണ് ജില്ലയിൽ നടപ്പാക്കിയത്. മികവാർന്ന സ്ഥാനാർത്ഥികളെയാണ് എൽ.ഡി.എഫ് രംഗത്ത് ഇറക്കിയത്. യുവജനങ്ങൾക്കും സ്ത്രീകൾക്കും പുതുമുഖങ്ങൾക്കും മുന്തിയ പരിഗണന നൽകിയ സ്ഥാനാർത്ഥി പട്ടിക ജനം സ്വീകരിച്ചു. കേരള കോൺഗ്രസ് എമ്മും ലോക് താന്ത്രിക് ജനതാദളും എൽ.ഡി.എഫിന് ഒപ്പം ചേർന്നതും നേട്ടമാകുമെന്നും അദ്ദേഹം പറഞ്ഞു.