
ഹരിപ്പാട്: എസ്. എൽ പുരം വരകാടി നീലമന ശംഭു നിവാസിൽ വി.എസ്.കൃഷ്ണൻ പോറ്റി (82) നിര്യാതനായി. കണിച്ചുകുളങ്ങര സർവീസ് സഹകരണ ബാങ്ക് മുൻ സെക്രട്ടറി ആയിരുന്നു. വരകാടി ദേവി ക്ഷേത്രത്തിൽ മേൽശാന്തിയായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ശ്രീദേവി അന്തർജനം. മക്കൾ: കെ.ശ്രീകുമാർ, ഹരീഷ് കുമാർ. മരുമക്കൾ: മാധുരി, ദീപ നമ്പി (ഗവ. എൽ. പി സ്കൂൾ പൊക്ലാശ്ശേരി ). സഞ്ചയനം 9ന്.