
അമ്പലപ്പുഴ: ദേശീയപാതയിൽ ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. പള്ളിപ്പാട് ഏഴാം വാർഡ് ഹരിപ്പാട് മുട്ടം രഞ്ജിതാലയത്തിൽ രഘു - ശ്രീലത ദമ്പതികളുടെ മകൻ രാഹുൽ (22) ആണ് മരിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് 2.45 ഓടെ വണ്ടാനം മെഡിക്കൽ കോളേജിനു സമീപമായിരുന്നു അപകടം.ആലപ്പുഴ ഭാഗത്തേക്കു പോകുകയായിരുന്ന രാഹുൽ സഞ്ചരിച്ചിരുന്ന ബൈക്കിൽ എതിർ ദിശയിൽ വന്ന ടാങ്കർ ലോറി ഇടിക്കുകയായിരുന്നു. റോഡിലേക്കു തെറിച്ചു വീണ രാഹുലിനെ ഉടൻ തന്നെ നാട്ടുകാർ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സഹോദരി :രഞ്ജിത. പുന്നപ്ര പൊലീസ് മേൽനടപടി സ്വീകരിച്ചു.