തകരാർ കണ്ടെത്തിയത് പ്രിസൈഡിംഗ് ഓഫിസർ നടത്തിയ പരിശോധനയിൽ

ചേർത്തല:നഗരസഭ മൂന്നാം വാർഡിലെ വോട്ടിംഗ് യന്ത്റത്തിന് തകരാർ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഇന്നലെ രാത്രി തന്നെ മാ​റ്റി. ചേർത്തല ഗവ.ഗേൾസ് സ്‌കൂളിൽ നിന്നുമാണ് നഗരസഭ പ്രദേശത്തെ 35 വാർഡുകളിലേക്കുമുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം നടന്നത്. പോളിംഗ് ബൂത്തിൽ വോട്ടിംഗ് യന്ത്റം സ്ഥാപിക്കുന്നതിന് മുമ്പായി പ്രിസൈഡിംഗ് ഓഫിസർ നടത്തിയ പരിശോധനയിലാണ് വോട്ടിംഗ് യന്ത്റത്തിന്റെ ബട്ടൺ അമരുന്നില്ലെന്ന് മനസിലാക്കിയത്. തുടർന്ന് പകരം യന്ത്റം എത്തിച്ചു. ചേർത്തല നഗരസഭ പ്രദേശത്ത് ആവശ്യമെങ്കിൽ ഉപയോഗിക്കുന്നതിന് 15 യന്ത്റങ്ങൾ അധികമായി കരുതിയിട്ടുണ്ട്.