അമ്പലപ്പുഴ : അഖില കേരള ഹിന്ദു സാംബവർ മഹാസഭ അമ്പലപ്പുഴ താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ എല്ലാ ശാഖകളിലും ഡോ.അംബേദ്കറുടെ അറുപത്തിനാലാമത് ചരമദിനം വിവിധ പരിപാടികളോടെ ആചരിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തിയ അനുസ്മരണ യോഗത്തിൽ യൂണിയൻ വൈസ് പ്രസിഡൻ്റ് കെ.പ്രശോഭൻ അദ്ധ്യക്ഷത വഹിച്ചു. പ്രസിഡന്റ് സി.എൻ.രാധാകൃഷ്ണൻ യോഗം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പി.എം.പ്രകാശ് കുമാർ മുഖ്യ പ്രഭാഷണം നടത്തി.കെ.രാമചന്ദ്രൻ ,ഉണ്ണിക്കൃഷ്ണൻ, വിജയകുമാർ എന്നിവിർ സംസാരിച്ചു.