ആലപ്പുഴ: നഗരമദ്ധ്യത്തിലെ പെട്രോൾ പമ്പിലെത്തിയ ടാങ്കർ ലോറിയിൽ നിന്നും ഡീസൽ ചോർന്നത് പരിഭ്രാന്തി പരത്തി. ഇന്നലെ വൈകിട്ട് ജനറൽ ആശുപത്രി ജംഗ്ഷനു സമീപത്തെ പെട്രോൾ ബങ്കുകളിലൊന്നിലേക്കെത്തിയ ടാങ്കർ ലോറിയുടെ അടിഭാഗത്തെ ലീക്ക് പമ്പിലെ ജീവനക്കാരാണ് ആദ്യം കണ്ടത്. ഫയർ ഫോഴ്സും പൊലീസും ഉടൻ തന്നെ സംഭവസ്ഥലത്തെത്തി പെട്രോൾ ബങ്കിലെ തന്നെ ഡീസൽ ടാങ്കിലേക്ക് ലോറിയിൽ നിന്ന് ഇന്ധനം മാറ്റി. സംഭവത്തെ തുടർന്ന് പ്രദേശത്ത് നേരിയ ഗതാഗത തടസവും നേരിട്ടു.