
മുതുകുളം :ഞായറാഴ്ച രാത്രിയിൽ ഉണ്ടായ ശക്തമായ കാറ്റിൽ ആറാട്ടുപുഴ വട്ടച്ചാൽ താച്ചയിൽ കിഴക്കതിൽ സുഗതയുടെ വീട് തകർന്നു.ലൈഫ് പദ്ധതിയിൽ വീടിന് അപേക്ഷിച്ചുവെങ്കിലും പരിഗണിച്ചിരുന്നില്ല .. വിധവയായ സുഗത അയൽവീട്ടിലാണ് അന്തിയുറങ്ങുന്നത്. അതുകൊണ്ട് സംഭവ സമയം വീട്ടിലാളുണ്ടായിരുന്നില്ല.