മാവേലിക്കര : അമിതമായി ഗുളിക ഉളളിൽച്ചെന്ന നിലയിൽ ആലപ്പുഴ മെഡി. ആശുപത്രിയിൽ പ്രവേശിപ്പിച്ച ദമ്പതികളിൽ ഭർത്താവ് മരിച്ചു. ഭാര്യയുടെ നില ഗുരുതരം. ഓലകെട്ടിയമ്പലം വടക്കേത്തലയ്ക്കൽ ഗോപി (63) ആണ് മരിച്ചത്. ഭാര്യ സുലഭ ഗോപി (55) ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇന്നലെയാണ് രണ്ടുപേരെയും വീടിനുള്ളിൽ അവശനിലയിൽ കണ്ടത്.