ആലപ്പുഴ: ആവശ്യത്തിന് സർവ്വീസ് ഇല്ലെന്ന് ആരോപിച്ച് യാത്രക്കാരുടെ നേതൃത്വത്തിൽ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ ബസ് തടഞ്ഞു പ്രതിഷേധിച്ചു. തിങ്കളാഴ്ച രാത്രി ഒൻപതോടെയായിരുന്നു സംഭവം. തിരുവനന്തപുരം ഭാഗത്തേക്ക് ബസ് സർവീസ് ഇല്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.
ഏറെ നേരത്തെ ഇടവേളയ്ക്ക് ശേഷം എത്തിയ തിരുവനന്തപുരം സൂപ്പർ ഫാസ്റ്റിൽ കൂടുതൽ യാത്രക്കാരുണ്ടായിരുന്നതിനാൽ ആലപ്പുഴ സ്റ്റാൻഡിൽ നിന്നും യാത്രക്കാർ കയറാൻ അനുവദിക്കാതിരുന്നതാണ് തർക്കത്തിനിടയാക്കിയത്. തുടർന്ന് ബസ് ഏറെ നേരം പിടിച്ചിട്ടു. തിരുവനന്തപുരം ഭാഗത്തേക്കെത്തിയ മറ്റൊരു ബസിൽ യാത്രക്കാരെ കയറ്റി വിട്ടാണ് പ്രശ്നം പരിഹരിച്ചത്. ഇന്നലെ വൈകിട്ട് കനത്ത തിരക്കാണ് ബസുകളിൽ അനുഭവപ്പെട്ടത്.