ചേർത്തല: വടക്കേ അങ്ങാടിക്കവല വികസനത്തിനായുള്ള സ്ഥലമെടുപ്പും അനുബന്ധ പ്രവർത്തനങ്ങളും പൂർത്തിയായത് സന്തോഷകരമാണെന്ന് കെ.പി.സി.സി. വിചാർ വിഭാഗ് ജില്ലാ സെക്രട്ടറി പ്രൊഫ. തോമസ് വി. പുളിക്കൻ പറഞ്ഞു.ഇലക്ട്രിക് പോസ്റ്റുകളിൽ തട്ടി വടക്കേ അങ്ങാടി കവല വികസനം തകരുമോ എന്ന കേരളകൗമുദി വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പുതിയ ട്രാൻസ്ഫോർമറും അനുബന്ധ സ്വിച്ച് ബോർഡുകളും സ്ഥാപിക്കുന്നതിനായി ഇരട്ട പോസ്റ്റുകൾ കുഴിച്ചിട്ടത് ഭാവിയിൽ വികസനത്തിന് തടസമാകും. ട്രാൻസ്‌ഫോർമറുകൾ വടക്ക് ഭാഗത്തേയ്ക്ക് മാറ്റി സ്ഥാപിക്കാൻ തയ്യാറാകണമെന്നും തോമസ് വി. പുളിക്കൻ ആവശ്യപ്പെട്ടു.