ആലപ്പുഴ: ഏജന്റുമാർ വോട്ടുപിടിക്കാൻ ശ്രമിച്ചെന്ന ആരോപണത്തെ തുടർന്ന് നഗരസഭാ പരിധിയിലെ പാലസ്, എം.ഒ വാർഡുകളിലെ ബൂത്തുകളിൽ പൊലീസിന് ഇടപെടേണ്ടി വന്നു. രാവിലെ 7.30ഓടെയാണ് പാലസ് വാർഡിലെ പോളിംഗ് ബൂത്തായ സി.എം.എസ് എൽ.പി സ്കൂളിൽ സ്വതന്ത്ര സ്ഥാനാർത്ഥിയുടെ ചീഫ് ഏജന്റ് വരിയിൽ നിന്നവരെ സ്വാധീനിക്കാൻ ശ്രമിച്ചതായി പരാതി ഉയർന്നത്. ഉച്ചയോടെ എം.ഒ വാ‌ർഡിലെ ബൂത്തായ ഗേൾസ് സ്കൂളിൽ ഇടത് സ്ഥാനാർത്ഥിയുടെ ഏജന്റ് അനാവശ്യമായി ബൂത്തിനുള്ളിൽ പ്രവേശിക്കുന്നതായി പരാതി ഉയർന്നു. രണ്ടിടത്തും പൊലീസ് ഇടപെട്ട് ഏജന്റുമാരെ ബൂത്തിൽ നിന്ന് പുറത്തിറക്കിയാണ് പ്രശ്നം പരിഹരിച്ചത്.