vf

ഹരിപ്പാട്: വോട്ട് ചെയ്യാനെത്തിയ മദ്ധ്യവയസ്കൻ പോളിംഗ് ബൂത്തിൽ കുഴഞ്ഞുവീണ് മരിച്ചു. മഹാദേവികാട് കളത്തിപ്പറമ്പിൽ ബാലൻ (57) ആണ് മരിച്ചത്. ഇന്നലെ രാവിലെ ഒൻപതരയോടെ മഹാദേവികാട് എസ്.എൻ.ഡി.പി എച്ച്.എസിൽ വോട്ടുചെയ്യാൻ എത്തിയപ്പോഴാണ് ബാലൻ കുഴഞ്ഞുവീണത്. ഉടൻതന്നെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. സംസ്കാരം പിന്നീട്. ഭാര്യ: സതി. മക്കൾ: ബിനു, പരേതയായ ബിനിത.