ആലപ്പുഴ: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ജില്ലയിൽ എൽ.ഡി.എഫ് ചരിത്ര വിജയം നേടുമെന്ന് സി.പി.ഐ.ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് പറഞ്ഞു.പ്രധാന മത്സരം എൽ.ഡി.എഫും, യു.ഡി.എഫും തമ്മിലാണെന്നും എന്നാൽ ചില കേന്ദ്രങ്ങളിൽ യു.ഡി.എഫ് പ്രവർത്തനം മരവിപ്പിച്ചു കൊണ്ട് ബി.ജെ.പി.യ്ക്ക് പാദസേവ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.