മുതുകുളം :കണ്ടല്ലൂർ പഞ്ചായത്തിലെ മൂന്ന് ബൂത്തുകളിൽ വോട്ടിംഗ് യന്ത്രങ്ങൾ പണിമുടക്കി .രണ്ടാം വാർഡിൽ കൊപ്പാറേത്ത് എച്ച്.എസ്.എസിലെ ഒന്നാം നമ്പർ ബൂത്തിലും, എസ് .എൻ .ഡി .പി യോഗം 341ാം നമ്പർ ശാഖയിൽ പന്ത്രണ്ടാം വാർഡിലെ ഒന്നാം നമ്പർ ബൂത്തിലും ,പതിമൂന്നാം വാർഡിലെ രണ്ടാം നമ്പർ ബൂത്തിലുമാണ് രാവിലെ പോളിംഗ് ആരംഭിച്ച സമയത്ത് യന്ത്രങ്ങൾ തകരാറായത് . 15 മിനിറ്റിനുള്ളിൽ തകരാറു പരിഹരിച്ചു പോളിംഗ് തുടർന്നു