കായംകുളം: കൊറ്റുകുളങ്ങര ജുമാ മസ്ജിദിൽ മോഷണം. പള്ളിക്കുള്ളിലെ മൂന്ന് നേർച്ച വഞ്ചിയിലും ഓഫീസിലെ മേശയിലും ഉണ്ടായിരുന്ന 1,5000 ത്തോളം രൂപയോളമാണ് അപഹരിച്ചത്.
പള്ളിയുടെ വാതിലും ഓഫീസ് വാതിലിന്റെ പൂട്ടും തകർത്താണ് അകത്ത് കടന്നത്. പ്രഭാത പ്രാർത്ഥനയ്ക്ക് എത്തിയവരാണ് സംഭവം അറിഞ്ഞത്. പണം എടുത്ത ശേഷം നേർച്ചവഞ്ചികൾ പള്ളിക്ക് പുറത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പൊലീസ് എത്തി പരിശോധന നടത്തി.