ph

കായംകുളം: നൂറുതികഞ്ഞ സ്വാതന്ത്ര്യസമര സേനാനിയും കായംകുളം മുൻ മുനിസിപ്പൽ കൗൺസിലറുമായ കെ.എ ബേക്കർ ആവേശത്തോടെ വോട്ട് ചെയ്യാനെത്തി​. കായംകുളംനഗരസഭ 24 ാം വാർഡിൽ ഇൻസ്ട്രിയൽ എസ്റ്റേറ്റിലെ ബൂത്തിലാണ് ചെറുപ്പത്തിന്റെ ചുറുചുറുക്കോടെ രാവി​ലെ തന്നെ ബേക്കർ വോട്ട് രേഖപ്പെടുത്തി​യത്.

1948ൽ പ്രായപൂർത്തി വോട്ടവകാശം ആരംഭിച്ചത് മുതൽ സ്ഥിരമായി വോട്ടു ചെയ്യുന്ന അദ്ദേഹം മധ്യതിരുവിതാംകൂറിലെ ആദ്യ കമ്മ്യൂണിസ്റ്റ് സെൽ മെമ്പർ കൂടിയാണ്.