vs-and-gouriyamma

ആ​ല​പ്പു​ഴ​:​ ​തി​ര​ഞ്ഞെ​ടു​പ്പു​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​ആ​ല​പ്പു​ഴ​യി​ലെ​ ​വ​ലി​യ​ ​സാ​ന്നി​ദ്ധ്യ​മാ​യി​രു​ന്ന​ ​ഭ​ര​ണ​പ​രി​ഷ്കാ​ര​ ​ക​മ്മി​ഷ​ൻ​ ​ചെ​യ​ർ​മാ​ൻ​ ​വി.​എ​സ്.​ ​അ​ച്യു​താ​ന​ന്ദ​ൻ​ ​ഇ​ന്ന​ലെ​ ​അ​സാ​ന്നി​ദ്ധ്യം​ ​കൊ​ണ്ടു​ ​ശ്ര​ദ്ധേ​യ​നാ​യി. പു​ന്ന​പ്ര​ ​വ​ട​ക്ക് ​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ​എ​ട്ടാം​ ​വാ​ർ​ഡി​ലാ​യി​രു​ന്നു​ ​വി.​എ​സും​ ​കു​ടും​ബാം​ഗ​ങ്ങ​ളും​ ​മു​മ്പ് ​വോ​ട്ട് ​ചെ​യ്തി​രു​ന്ന​ത്.​ ​എ​ന്നാ​ൽ​ ​ഇ​ത്ത​വ​ണ​ ​പ​റ​വൂ​ർ​ ​സാ​ന്ത്വ​നം​ ​ബ​ഡ്‌​സ് ​സ്‌​കൂ​ളി​ലെ​ ​ഒ​ന്നാം​ ​ന​മ്പ​ർ​ ​ബൂ​ത്തി​ലെ​ 246​-ാം​ ​ന​മ്പ​ർ​ ​വോ​ട്ട​റാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.​ ​

വി.​എ​സ് ​എ​ത്തി​യി​ല്ലെ​ങ്കി​ലും​ ​മ​ക​ൻ​ ​ഡോ.​ ​വി.​എ.​ ​അ​രു​ൺ​ ​കു​മാ​റും​ ​മ​രു​മ​ക​ൾ​ ​ര​ജ​നി​യും​ ​വോ​ട്ടു​ചെ​യ്തു.​ ​പോ​ളിം​ഗ് ​ദി​വ​സ​ത്തെ​ ​മ​റ്റൊ​രു​ ​താ​ര​മാ​യ​ ​കെ.​ആ​ർ.​ഗൗ​രി​അ​മ്മ​യും​ ​ഇ​ക്കു​റി​ ​വോ​ട്ട് ​ചെ​യ്തി​ല്ല.​ ​ചാ​ത്ത​നാ​ടി​ന​ടു​ത്ത് ​പോ​ള​ഭാ​ഗം​ ​ജെ.​ബി.​എ​സി​ലാ​യി​രു​ന്നു​ ​ഗൗ​രി​അ​മ്മ​യു​ടെ​ ​വോ​ട്ട്.​ ​

കാ​ലി​ന് ​പ​രി​ക്കേ​റ്റ് ​ചി​കി​ത്സ​യി​ലാ​യി​രു​ന്ന​ ​ഗൗ​രി​അ​മ്മ​യ്ക്ക് ​ന​ട​ക്കാ​ൻ​ ​ബു​ദ്ധി​മു​ട്ടു​ള്ള​തി​നാ​ലാ​ണ് ​വോ​ട്ടു​ ​ചെ​യ്യാ​തി​രു​ന്ന​തെ​ന്ന് ​ബ​ന്ധു​വും​ ​സ​ഹാ​യി​യു​മാ​യ​ ​ബേ​ബി​ദേ​വ​രാ​ജ് ​പ​റ​ഞ്ഞു. അതേസമയം വി.​എ​സ്.​ ​അ​ച്യു​താ​ന​ന്ദ​ന് ​പോ​സ്റ്റ​ൽ​ ​വോ​ട്ട് ​ന​ൽ​കാ​ൻ​ ​നി​യ​മ​ ​ത​ട​സ​മു​ണ്ടെ​ന്ന് ​തി​ര​ഞ്ഞെ​ടു​പ്പ് ​ക​മ്മി​ഷ​ൻ​ ​വ്യ​ക്ത​മാ​ക്കി.​ ​സ​ർ​ക്കാ​ർ​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും,​ ​കൊ​വി​ഡ് ​രോ​ഗി​ക​ൾ​ക്കും​ ​മാ​ത്ര​മേ​ ​പോ​സ്റ്റ​ൽ​ ​വോ​ട്ടി​ന് ​അ​ർ​ഹ​ത​യു​ള്ളൂ​വെ​ന്നും​ ​ക​മ്മി​ഷ​ൻ​ ​പ​റ​ഞ്ഞു.