photo

ആലപ്പുഴ: പോളിംഗ് ബൂത്തിന് സമീപം മകന്റെ സ്കൂട്ടറിന് പിന്നിൽ നിന്നും തലയടിച്ച് റോഡിൽ വീണ് പരിക്കേറ്റ, ആലപ്പുഴ നഗരസഭ കുതിരപ്പന്തി വാർഡിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയെ വൈക്കത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവമ്പാടി കുതിരപ്പന്തി വെളിയിൽ വീട്ടിൽ ക്ളാരമ്മ പീറ്ററിനാണ്(ജെസമ്മ-56) പരിക്കേറ്റത്. ഇന്നലെ രാവിലെ 10മണിയോടെ രണ്ടാം നമ്പർ പോളിംഗ് ബൂത്തായ കുതിരപ്പന്തി മാധവ മെമ്മോറിയൽ സ്കൂളിന് സമീപമായിരുന്നു അപകടം. ബൂത്തുകൾ സന്ദർശിച്ച ശേഷം മകന്റെ സ്കൂട്ടറിന്റെ പിന്നിലേക്ക് കയറുന്നതിനിടെ റോഡിലേക്ക് തെന്നി വീഴുകയായിരുന്നു. തലക്ക് പരിക്കേറ്റ ക്ളാരമ്മ പീറ്ററിനെ ഉടൻ പുന്നപ്ര സാഗര സഹകരണ ആശുപത്രിയിൽ എത്തിച്ചു. തലക്ക് എട്ട് തുന്നലിട്ട ശേഷം വൈക്കത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.