
ആലപ്പുഴ : സങ്കര വൈദ്യത്തിനെതിരെ ഐ.എം.എ രാജ്യവ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ആലപ്പുഴ ജനറൽ ആശുപത്രിയിൽ ഡോക്ടർമാർ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ധർണ നടത്തി. ഐ.എം.എ ആലപ്പുഴ ഘടകം വൈസ് പ്രസിഡന്റും ചീഫ് കൺസൾട്ടന്റുമായ ഡോ.കെ.വേണുഗോപാൽ ധർണ ഉദ്ഘാടനം ചെയ്തു. ആർ.എം.ഒ. ഡോ. ഷാലിം, സീനിയർ ഡോക്ടർമാരായ ഡോ.ശാന്തി, ഡോ.ദീപു, ഡോ.രമാദേവി, ഡോ.ജോയി തുടങ്ങിയവർ സംസാരിച്ചു. 11ന് രാജ്യവ്യാപകമായി സ്വകാര്യ സർക്കാർ ഡോക്ടർമാർ ജോലി ബഹിഷ്ക്കരിക്കും.