കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാൾ 3.17 ശതമാനം കുറവ്
ആലപ്പുഴ: ജില്ലയിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ഇന്നലെ നടന്ന തിരഞ്ഞെടുപ്പിൽ 77.32 ശതമാനം പോളിംഗ്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിനേക്കാൾ 3.17 ശതമാനം കുറവാണ്.
78.45 ശതമാനം പുരുഷൻമാരും 76.31 ശതമാനം സ്ത്രീകളും 27.27ശതമാനം ട്രാൻസ്ജെൻഡറുകളും ഇന്നലെ വോട്ട് ചെയ്തു. നഗരസഭകളിൽ ചേർത്തലയും ബ്ളോക്ക് പഞ്ചായത്തുകളിൽ തൈക്കാട്ടുശേരിയുമാണ് വോട്ടിംഗ് ശതമാനത്തിൽ മുന്നിൽ. ചേർത്തലയിൽ 83.36 ഉം തൈക്കാട്ടുശേരിയിൽ 83.14 ശതമാനവും വോട്ട് രേഖപ്പെടുത്തി. ഗ്രാമപഞ്ചായത്തുകളിൽ പെരുമ്പളം ദ്വീപ് പഞ്ചായത്ത് 87.57 ശതമാനം വോട്ട് രേഖപ്പെടുത്തി പോളിംഗ് ശതമാനത്തിൽ ജില്ലയിൽ ഒന്നാമതെത്തി. 28 ഗ്രാമപഞ്ചായത്തുകളിൽ പോളിംഗ് 80 ശതമാനത്തിന് മുകളിലെത്തി.
#നഗരസഭകളിലെ പോളിംഗ്
 ചേർത്തല- 83.36
 കായംകുളം- 78.07
 മാവേലിക്കര- 71.18
 ചെങ്ങന്നൂർ- 68.66
 ആലപ്പുഴ- 70.74
 ഹരിപ്പാട്- 76
# ബ്ലോക്ക് പഞ്ചായത്തുകൾ
 തൈക്കാട്ടുശേരി-83.14
 കഞ്ഞിക്കുഴി- 82.33
 പട്ടണക്കാട്- 81.42
 ആര്യാട്-79.73
 അമ്പലപ്പുഴ-81.12
 ചമ്പക്കുളം-76.47
 വെളിയനാട്-77.68
 ചെങ്ങന്നൂർ-71.5
 ഹരിപ്പാട്-79.72
 ഭരണിക്കാവ്-75.07
 മുതുകുളം-77.32
 മാവേലിക്കര-72.96