ചേർത്തല:തദ്ദേശ തിരഞ്ഞെടുപ്പിൽ പോളിംഗ് ശതമാനം ഉയർന്നത് അനുകൂലമാണെന്നും തിരുവനന്തപുരം കോർപ്പറേഷൻ ഭരണം ഉൾപ്പെടെ എൻ.ഡി.എ പിടിച്ചെടുക്കുമെന്നും ബി.ഡി.ജെ.എസ് സംസ്ഥാന അദ്ധ്യക്ഷനും എൻ.ഡി.എ കൺവീനറുമായ തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.
ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിനെ ആദ്യമായാണ് ബി.ഡി.ജെ.എസ് നേരിടുന്നത്. അതുകൊണ്ട് 1200 സീറ്റുകളിൽ മാത്രമാണ് ഇത്തവണ മത്സരിച്ചത്. എല്ലായിടത്തും ശക്തമായ ത്രികോണ മത്സരമാണ് നടന്നത്. സംസ്ഥാന സർക്കാരിന്റെ ഭരണത്തിന്റെ വിലയിരുത്തലുംതിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. നിയമസഭ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ കൂടുതൽ ശക്തമാകുമെന്നും തുഷാർ പറഞ്ഞു.