photo

ചേർത്തല:ദേശീയതയെ അംഗീകരിക്കുന്നവരാണ് മുസ്ലീം സമുദായമെന്നും വളഞ്ഞവഴിയിലൂടെ അധികാരം പിടിക്കാൻ ശ്രമിക്കുന്ന ചില കൂട്ടരാണ് പ്രശ്‌നങ്ങളുണ്ടാക്കുന്നതെന്നും മുൻ കേന്ദ്രമന്ത്റിയും എം.പിയുമായ വയലാർ രവി പറഞ്ഞു. വയലാർ പണിക്കവീട്ടിൽ സ്‌കൂളിലെ ഒന്നാം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വെൽഫെയർ പാർട്ടിയുമായി യു.ഡി.എഫ് ധാരണയുണ്ടെന്നത് തനിക്ക് അറിയില്ല. ഇതു സി.പി.എമ്മുകാർ പറഞ്ഞുണ്ടാക്കുന്നതാണ്. യു.ഡി.എഫിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണ് നിലനിൽക്കുന്നതെന്നും വയലാർ രവി പറഞ്ഞു.