ആലപ്പുഴ: തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാനിറങ്ങിയപ്പോൾ സംതൃപ്തി തോന്നിയതായി ചലച്ചിത്ര സംവിധായകൻ ഫാസിൽ പറഞ്ഞു. എത്രയോ നാളുകളായി പുറത്തിറങ്ങാൻ കാത്തിരിക്കുകയായിരുന്നു. ഇപ്പോൾ അതിന് അവസരമായി.

വലിയ രാഷ്ട്രീയ മത്സരത്തിനൊന്നും തദ്ദേശ തിരഞ്ഞെടുപ്പിൽ സാദ്ധ്യതയില്ല.വിളിച്ചാൽ ഓടി വരുന്നവരെ നോക്കിയാവും വോട്ടു നൽകുകയെന്നും ഫാസിൽ അഭിപ്രായപ്പെട്ടു.

ആലപ്പുഴ ലിയോ തേർട്ടീന്ത് എൽ.പി.സ്കൂളിലെ ബൂത്തിൽ ഭാര്യ റോസ്നയ്ക്കും ഇളയ മകൻ ഫർഹാൻ ഫാസിലിനുമൊപ്പമാണ് അദ്ദേഹം വോട്ടു രേഖപ്പെടുത്തിയത്.