മുതുകുളം: തീരദേശ ഗ്രാമ പഞ്ചായത്തുകളായ ആറാട്ടുപുഴ ,കണ്ടല്ലൂർ, മുതുകുളം എന്നിവിടങ്ങളിൽ കനത്ത പോളിംഗ് രേഖപ്പെടുത്തി .ആറാട്ടുപുഴ പഞ്ചായത്തിൽ 80%പോളിംഗ് ആണ് നടന്നത് . കഴിഞ്ഞ തവണത്തേക്കാൾ ഇക്കുറി പോളിംഗി​ൽ വർദ്ധന ഉണ്ടായി.കണ്ടല്ലൂർ പഞ്ചായത്തിൽ 76 .54%പോളിംഗ് നടന്നു .പഞ്ചായത്തിലെ രണ്ടാം വാർഡിലാണ് ഏറ്റവും കൂടുതൽ പേർ വോട്ട് ചെയ്തത് .ഇവിടെ 83.2%പോളിംഗ് നടന്നു. ഏറ്റവും കുറച്ചു പോളിംഗ് നടന്നത് മൂന്നാം വാർഡിലാണ്. 70.2%. മുതുകുളം പഞ്ചായത്തിൽ 78% പോളിംഗ് ആണ് രേഖപ്പെടുത്തിയത് . പഞ്ചായത്തുകളിലെ മുഴുവൻ വോട്ടെടുപ്പ് കേന്ദ്രങ്ങളിലും രാവിലെ മുതൽ തന്നെ വോട്ട് ചെയ്യാനുള്ളവരുടെ നീണ്ട നിരയായിരുന്നു