മാവേലിക്കര: മാവേലിക്കര നഗരസത്തിൽ വോട്ടെടുപ്പ് തികച്ചും സമാധനപരമായിരുന്നു. മാവേലിക്കര നഗരസഭ, ചെട്ടികുളങ്ങര, തെക്കേക്കര പഞ്ചായത്തുകളിലും കനത്ത പേളിംഗ് നടന്നു. വോട്ടിംഗ് യന്ത്രങ്ങളുടെ തകരാറുകളോ മറ്റോ ഉണ്ടായില്ല.
രാവിലെ 7 മുതൽ വോട്ടിംഗ് ആരംഭിച്ചപ്പോൾ മുതൽ മിക്ക ബൂത്തുകളിലും ക്യൂ രൂപപ്പെട്ടു. വൈകിട്ട് 5 കഴിഞ്ഞപ്പോഴും വോട്ട് ചെയ്യാൻ ആളുകൾ എത്തുന്നുണ്ടായിരുന്നു. എന്നാൽ തഴക്കരയിൽ വൈകിട്ട് സംഘർഷമുണ്ടായി. അറുന്നൂറ്റിമംഗലം ശാലേം ഭവനിലെ അന്തേവാസികൾ വോട്ട് ചെയ്യാനെത്തിയപ്പോൾ വോട്ടർമാർ തനിയെ വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. എൽ.ഡി.എഫ് പ്രവർത്തകർ ബഹളംവച്ചതോടെയാണ് സംഘർഷമുണ്ടായത്. ഇതിനെ കോൺഗ്രസ് പ്രവർത്തകർ ചോദ്യംചെയ്തതോടെ വാക്കേറ്റവും നേരിയ തോതിൽ അടിപിടിയും ഉണ്ടായി. പൊലീസ് എത്തി പ്രവർത്തകരെ വിരട്ടിയോടിച്ചു.