machine

ചാരുംമൂട് ഭരണിക്കാവ് ബ്ളോക്ക് പഞ്ചായത്ത് പരിധിയിലെ ചില ബൂത്തുകളിൽ വോട്ടിംഗ് യന്ത്രങ്ങൾ തകരാറിലായത് മൂലം വോട്ടിംഗ് തടസ്സപ്പെട്ടു.

ഭരണിക്കാവ് പഞ്ചായത്ത് ഇലിപ്പക്കുളം 14-ാം വാർഡിലെ ബൂത്തിൽ യന്ത്ര തകരാറു മൂലം ഒരു മണിക്കൂർ നേരമാണ് വോട്ടിംഗ് തടസപ്പെട്ടത്. വെട്ടിക്കോട് നാഗരാജ സ്കൂളിലെ ബൂത്തിൽ തകരാറ് മൂലം പകരം വോട്ടിംഗ് യന്ത്രം ഉപയോഗിച്ചാണ് വോട്ടിംഗ് നടത്തിയത്. ഇവിടെയും ഒരു മണിക്കൂറോളം വൈകിയാണ് വോട്ടിംഗ് ആരംഭിച്ചത്.

നൂറനാട് സി.ബി.എം സ്കൂളിൽ പാലമേൽ കാവുംപാട് വാർഡിലെ 1, 2 ബൂത്തുകളിൽ യന്ത്രങ്ങൾക്ക് തകരാറുണ്ടായി. ഒന്നാം ബൂത്തിൽ ഒരു മണിക്കൂറും , രണ്ടാം ബൂത്തിൽ അര മണിക്കൂറും വൈകിയാണ് തുടങ്ങിയത്. നൂറനാട് തത്തംമുന്ന 9-ാം വാർഡ് ബൂത്തിലും, കുതിര

കെട്ടുംതടം സ്കൂളിലെ ബൂത്തിലും യന്ത്ര തകരാറ് മൂലം വോട്ടിംഗ് വൈകിയിരുന്നു. ഇവിടങ്ങളിലെല്ലാം പോളിംഗിന് അധിക സമയം അനുവദിച്ചു നൽകി.ഭരണിക്കാവ് പഞ്ചായത്തിലെ ആറാം വാർഡിലെ ഒന്നാം ബൂത്ത് പോളിംഗ് ഓഫീസർക്ക് ശാരീരിക അസ്വാസ്ഥ്യം ഉണ്ടായതുമൂലം പകരം ഓഫീസറെ നിയമിച്ചാണ് പോളിംഗ് നടപടികൾ പൂർത്തീകരിച്ചത്.