 2015നേക്കാൾ 3.04 ശതമാനം കുറവ്

ചേർത്തല: നഗരസഭയിൽ 2015ലെ തിരഞ്ഞെടുപ്പിനെക്കാൾ പോളിംഗ് ശതമാനം കുറഞ്ഞിട്ടും മുന്നണികൾ തികഞ്ഞ ആത്മവിശ്വാസത്തിൽ. 83.36 ആണ് അവസാന റിപ്പോർട്ട് ലഭിക്കുമ്പോൾ നഗരസഭയിലെ പോളിംഗ് ശതമാനം.

35 വാർഡുകളിൽ ആകെയുള്ള 36,342 വോട്ടർമാരിൽ 30180 പേരാണ് വോട്ടു ചെയ്തത്. അവസാനവട്ട കണക്കെടുപ്പും പോസ്​റ്റൽ,കൊവിഡ് വോട്ടുകളും കണക്കാക്കുമ്പോൾ നേരിയ വർദ്ധനവുണ്ടായേക്കാം. 2015ൽ 86.4 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിരുന്നു. 34,787 വോട്ടർമാരിൽ 30,040 പേരാണ് അന്ന് വോട്ട് ചെയ്തത്. നഗരസഭയിൽ 90.25 ശതമാനം പോളിംഗ് രേഖപ്പെടുത്തിയ നെടുമ്പ്രക്കാട് അഞ്ചാം വാർഡാണ് ഇക്കുറി വോട്ടിംഗ് നിലയിൽ മുന്നിലെത്തിയത്. 89.62 ശതമാനം പോളിംഗ് രേഖപ്പെടുത്തിയ 25-ാം വാർഡാണ് രണ്ടാം സ്ഥാനത്ത്.എക്‌സ്റേ മേഖലയിലെ 12-ാം വാർഡിലാണ് ഏ​റ്റവും കുറവ് പോളിംഗ്, 71.37 ശതമാനം. 72.66 ശതമാനം രേഖപ്പെടുത്തിയ മുനിസിപ്പൽ ബസ് സ്​റ്റാൻഡ് ഉൾപ്പെടുന്ന 28-ാം വാർഡിലും പോളിംഗ് ശതമാനം കുറവാണ്.

നഗരസഭകളിലെ പോളിംഗിൽ ജില്ലയിൽ ചേർത്തലയാണ് മുന്നിൽ. രാവിലെ മുതൽ ഭൂരിഭാഗം ബൂത്തുകളിലും ഏറെ തിരക്കില്ലാതെയാണ് പോളിംഗ് നടന്നത്. 121 പേരാണ് മത്സര രംഗത്തുള്ളത്. വാർഡ്,പോളിംഗ് ശതമാനം എന്ന ക്രമത്തിൽ. വാർഡ് ഒന്ന് (81.27),രണ്ട് (82.11),മൂന്ന് (79.62), നാല് (87.34), അഞ്ച് (90.25), ആറ് (85.87), ഏഴ് (87.33), എട്ട് (87.76), ഒൻപത് (87.48), 10 (83.43), 11 (76.83), 12 (71.37),13 (75.29),14 (78.87),15 (86.62),16 (87.33),17 (88.33),18 (82.36),19 (86.57), 20 (87.88), 21 (80.66), 22 (84.74), 23 (89.34), 24 (81.34),25 (89.61),26 (81.33), 27 (81.26), 28 (72.66), 29 (80.51),30 (75.34), 31 (83.94) 32 (79.4), 33 (89.36, 34 (80.72), 35 (86.46)