
ഹരിപ്പാട്: വോട്ട് ചെയ്യാനെത്തിയ വൃദ്ധ കുഴഞ്ഞുവീണു മരിച്ചു. ചിങ്ങോലി ചേലിപ്പള്ളിൽ(പെല്ലത്ത് വടക്കതിൽ)പരേതനായ ഇബ്രാഹിം കുട്ടിയുടെ ഭാര്യ സുലേഖാ ബീവി(78)യാണ് മരിച്ചത്. ഇന്നലെ രാവിലെ ഒൻപതരയോടെയാണ് ഇവർ ചെറുമകൻ അസ്ലമിനൊപ്പം ചിങ്ങോലി എട്ടാം വാർഡിൽ എൻ ടി പി സി സിക്ക് സമീപം 67-ാം നമ്പർ അങ്കണവാടി ബൂത്തിൽ വോട്ടു ചെയ്യാനായി എത്തിയത്. ഇതിനിടയിൽ രക്തം ഛർദിച്ച് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല . മൃതദേഹം വൈകിട്ടോടെ വന്ദികപ്പളളി മുസ് ലീം ജമാഅത്തിൽ കബറടക്കി. മക്കൾ: അബ്ദുൾ റഹ്മാൻ, ജമീലാ ബീവി, ബഷീർകുട്ടി(ക്രൈംബ്രാഞ്ച് എസ്.ഐ. ആലപ്പുഴ), ഷാജഹാൻ(ഗവ.യു.പി.സ്‌കൂൾ, കായംകുളം), താജുദീൻ. മരുമക്കൾ: റഷീദ, എം.ഹക്കീം, ഷാഹിദാ ബീവി, മൈമൂനത്ത്, സബീന, പരേതയായ ലൈലാ ബീവി.