chennithala


ആലപ്പുഴ: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അഴിമതിക്ക് എതിരെയുള്ള വിധിയെഴുത്താകും ത്രിതലപഞ്ചായത്ത് തിരഞ്ഞെടുപ്പെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ചെന്നിത്തല തൃപ്പെരുന്തുറ ഗവ.യു.പി സ്‌കൂളിൽ വോട്ട് ചെയ്ത ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല. ജനങ്ങളുടെ പ്രതീക്ഷ യു.ഡി.എഫിലാണ്. സ്വർണക്കടത്ത് കേസിൽ ആരോപണവിധേയനായ, ഭരണഘടനാ സ്ഥാനം വഹിക്കുന്ന ഉന്നതൻ ആരാണെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തണം. പ്രചാരണത്തിന് മുഖ്യമന്ത്രി ഇറങ്ങാതിരുന്നത് പരാജയം ഉറപ്പായതുകൊണ്ടാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.