ആലപ്പുഴ : ജില്ലയിൽ ഇന്നലെ 241 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 4096ആയി. 226 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 15 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 361പേരുടെ പരിശോധനാഫലം നെഗറ്റീവായതോടെ രോഗ മുക്തരായവരുടെ എണ്ണം 45811ആയി. ചേർത്തല സ്വദേശി രവീന്ദ്രൻ(74), പനവാലി സ്വദേശനി അജിത(46) എന്നിവരുടെ മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.