t

 ജില്ലയിലെ അന്തിമ പോളിംഗ് ശതമാനം 77.3
 കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാൾ 3.14% കുറവ്


ആലപ്പുഴ: ജില്ലയിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ രേഖപ്പെടുത്തിയത് 77.35 ശതമാനം പോളിംഗ് (അന്തിമ കണക്ക്). കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാൾ 3.14 ശതമാനം കുറവാണ്. 78.49 ശതമാനം പുരുഷൻമാരും 76.33 ശതമാനം സ്ത്രീകളും 27.27ശതമാനം ട്രാൻസ്‌ജെൻഡറുകളും വോട്ട് ചെയ്തു.

ഗ്രാമപഞ്ചായത്തുകളിൽ പെരുമ്പളം ദ്വീപ് പഞ്ചായത്ത് 87.57 ശതമാനം വോട്ട് രേഖപ്പെടുത്തി പോളിംഗ് ശതമാനത്തിൽ ജില്ലയിൽ ഒന്നാമതെത്തിയപ്പോൾ ആല പഞ്ചായത്തിൽ 68.68 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. നാല് ബ്ളോക്ക് പഞ്ചായത്തുകളിലും 28 ഗ്രാമപഞ്ചായത്തുകളിലും പോളിംഗ് 80 ശതമാനത്തിന് മുകളിലെത്തി.

# നഗരസഭകളിലെ പോളിംഗ്

 ചേർത്തല- 83.36  കായംകുളം- 78.07  മാവേലിക്കര- 71.18  ചെങ്ങന്നൂർ- 68.66  ആലപ്പുഴ- 70.74

 ഹരിപ്പാട്- 76

# ബ്ലോക്ക് പഞ്ചായത്തുകൾ

 തൈക്കാട്ടുശേരി-83.14  കഞ്ഞിക്കുഴി- 82.33  പട്ടണക്കാട്- 81.43  ആര്യാട്-79.77  അമ്പലപ്പുഴ-81.16  വെളിയനാട്-77.68  ചെങ്ങന്നൂർ-71.5  ഹരിപ്പാട്-79.73  ഭരണിക്കാവ്-75.07

 മുതുകുളം-77.63  മാവേലിക്കര-72.96