t

 ഇന്നലെ 194 പേർ, 3 മരണം

ആലപ്പുഴ: ജില്ലയിൽ ഇന്നലെ 194 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 3927 ആയി. ഇതോടെ ജില്ലയിൽ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം അരലക്ഷം കടന്നു.
ആലപ്പുഴ തണ്ണീർമുക്കം സ്വദേശി സഹദേവൻ (82), കായംകുളം സ്വദേശി ബാബു രാജേന്ദ്രൻ (63), ചേർത്തല സ്വദേശിനി ഷിന്റുമോൾ (21) എന്നിവരുടെ മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതോടെ ഔദ്യോഗിക കണക്കനുസരിച്ച് മരണ നിരക്ക് 200 കടന്നു. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ വിദേശത്തുനിന്നും നാലുപേർ അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തിയതാണ്. 188 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒരാളുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 363 പേരുടെ പരിശോധനാഫലം നെഗറ്റീവായതോടെ 46,174 പേർ രോഗ മുക്തരായി.

 ജില്ലയിൽ നിരീക്ഷണത്തിലുള്ളവർ: 8588

 വിവിധ ആശുപത്രികളിലുള്ളവർ: 1094

 ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചവർ: 166