photo

ആലപ്പുഴ: ജില്ലയിലെൽ 18 വോട്ടെണ്ണൽ കേന്ദ്രങ്ങളിലും സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി.

ഓരോ വോട്ടെണ്ണൽ കേന്ദ്രത്തിലും ഇൻസ്‌പെക്ടറുടെ കീഴിൽ എസ്.ഐമാരടക്കം 300 ഓളം പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും. സുരക്ഷാ ക്രമീകരണങ്ങൾ പരിശോധിക്കാനായി ജില്ലാ പൊലീസ് മേധാവി പി.എസ്.സാബു വോട്ടെണ്ണൽ കേന്ദ്രങ്ങൾ സന്ദർശിച്ചു. ബോംബ് സ്‌ക്വാഡ് പരിശോധനയും ഉണ്ടായിരുന്നു. വോട്ടെണ്ണൽ കേന്ദ്രങ്ങളിലും സി.സി.ടി.വി സംവിധാനമുണ്ട്. 24 മണിക്കൂറും പൊലീസ് പട്രോളിംഗ് എല്ലാ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ഉണ്ടാകും.